ചെന്നൈ: കാരറ്റ് കഷ്ണം തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ വാഷർമെൻപെട്ട് സ്വദേശികളായ വിഗ്നേഷ്- പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.
വേവിക്കാത്ത കാരറ്റിന്റെ കഷ്ണം കുട്ടിക്ക് കഴിക്കാൻ നൽകിയെങ്കിലും തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അമ്മയും ബന്ധുക്കളും ചേർന്ന് കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















