തണുത്ത വെള്ളം തടി കൂട്ടുമോ? മലബന്ധത്തിന് കാരണമാകുമോ? ഐസ്ക്രീം കഴിച്ചാലും പണിയാണോ? വാസ്തവമറിയാം.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തണുത്ത വെള്ളം തടി കൂട്ടുമോ? മലബന്ധത്തിന് കാരണമാകുമോ? ഐസ്ക്രീം കഴിച്ചാലും പണിയാണോ? വാസ്തവമറിയാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2025, 05:54 pm IST
FacebookTwitterWhatsAppTelegram

വെള്ളം കുടിക്കുന്ന കാര്യത്തിൽ പലർക്കും പല ഓപ്ഷനാണ്. ചിലർക്ക് തിളപ്പിച്ചാറിയ വെള്ളമാകും ഇഷ്ടം. മറ്റുചിലർക്കാകട്ടെ നല്ല തണുത്ത വെള്ളം വേണമെന്നാകും. എന്നാൽ വേറെ ചിലരുണ്ട്, ശൈത്യകാലത്ത് ചൂടുവെള്ളവും വേനൽക്കാലത്ത് തണുത്ത വെള്ളവും കുടിക്കുന്നവർ. കാലാവസ്ഥയും സീസണുമൊന്നും നോക്കാതെ എന്തേലുമൊരു കുടിവെള്ളം ശീലമാക്കിയവരും നിരവധിയാണ്. ശുദ്ധമായ വെള്ളം ഇഷ്ടമുള്ള പോലെ കുടിക്കാമെങ്കിലും ആരോ​ഗ്യപരമായി നോക്കിയാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തണുത്ത വെള്ളം ശീലമാക്കിയവരാണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ചൂടുള്ള സമയത്ത് തണുത്ത വെള്ളം കുടിക്കുമ്പോൾ ആശ്വാസം തോന്നുമെങ്കിലും താത്കാലിക അനുഭൂതി മാത്രമാണത്. ​ഗുണത്തേക്കാളേറെ ദോഷമാണ് ഇതുവരുത്തുക. തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ തകരാറിലാക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

തണുത്ത വെള്ളം മാത്രമല്ല, ഐസ്ക്രീം, തണുത്ത സോഡ എന്നിവ അകത്താക്കുന്നതും ശരീരത്തിന് ചിലപ്പോൾ ദോഷം ചെയ്യും. ദഹനത്തിനും മെറ്റബോളിസത്തിനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനുമായി മനുഷ്യശരീരത്തിൽ നിലകൊള്ളുന്ന പല ഘടകങ്ങളെയും തണുത്ത വെള്ളം നിർവീര്യമാക്കും. അതിനാൽ തണുത്തത് കഴിക്കുമ്പോൾ ദഹനം സാവധാനത്തിലാകുന്നു. ഇതിന്റെ ഭാഗമായി അമിതവണ്ണം, ബ്ലോട്ടിംഗ് എന്നിവയും ഉണ്ടായേക്കാം. വയറിനുള്ളിലെ ചില അസിഡിക് ഘടകങ്ങളുമായി തണുത്ത വെള്ളം കൂടിച്ചേരുമ്പോൾ അവ നിർവീര്യമാക്കപ്പെടുന്നതിനാലാണ് ദഹനം വൈകുന്നത്.

ആയുർവേദം പറയുന്നതനുസരിച്ച്, ചെറുചൂടുവെള്ളം ശീലമാക്കുന്നതാണ് ദഹനത്തിന് ഏറ്റവും അഭികാമ്യം. ഭക്ഷണം കഴിക്കുന്നതിനിടയ്‌ക്ക് വെള്ളം ദാഹിച്ചാൽ ഒരു ചെറിയ കവിൾ ചെറുചൂടുവെള്ളം കുടിക്കുക. ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിഞ്ഞാൽ ഒരു കപ്പ് വെള്ളം കുടിക്കാവുന്നതാണ്. ഇത് മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ചർമ്മം തിളങ്ങുന്നതിനും തൊണ്ടയിലെ അസ്വസ്ഥത അകറ്റാനും ചെറുചൂടുവെള്ളം നല്ലതാണ്.

Tags: Healthdrinking waterCold WaterWarm Water
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies