മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഭാര്യാഭർത്തൃസന്താന കലഹം ഉണ്ടാവും. മാനസിക പിരിമുറുക്കം കൂടുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം നേരിടേണ്ടി വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സ്വത്തു സംബന്ധമായോ സാമ്പത്തിക സംബന്ധമായോ ഉള്ള കേസുകൾക്ക് പരാജയം നേരിടേണ്ടി വരും. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും. ഉദര രോഗം വരാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും അംഗീകാരം നേടാനും അവസരങ്ങൾ ലഭിക്കും. ഇഷ്ടജനങ്ങളുമായി ഇടപഴകുവാനുള്ള അവസരം ലഭിക്കും. കലാകാരൻമ്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ദാമ്പത്യ ഐക്യം, ഇഷ്ടഭക്ഷണ സമൃദ്ധി, തൊഴിൽ വിജയം, ശത്രുഹാനി, കീർത്തി എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സന്താനങ്ങളെ പറ്റി വ്യാകുലപ്പെടാനോ സന്താനങ്ങൾ വഴിപിഴച്ചുപോകുകയോ ചെയ്യുന്നത് നിസ്സഹയായി നോക്കി നിൽക്കേണ്ടി വരും. അന്യദേശ വാസം അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അധ്വാന ഭാരത്താൽ അവധി എടുക്കേണ്ട സാഹചര്യം സംജാതമാകും. കുടുംബത്തിൽ നിസാരമായ കാര്യങ്ങളിൽ വഴക്കുകൾ പതിവാകും. ഉറക്കക്കുറവ്, ദഹനക്കുറവ്, ധനക്ലേശം എന്നിവ അനുഭവപ്പെടും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. അസുലഭമായ അവസരങ്ങൾ വരികയും ധാരാളം പണം വന്നുചേരുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ നിസാരമായ കാര്യങ്ങളിൽ വഴക്കുകൾ പതിവാകും. ശിരോനേത്ര രോഗങ്ങൾ ഉള്ളവർ കൃത്യ സമയത്തു ഡോക്ടറുടെ നിർദേശം പാലിച്ചാൽ രോഗം മൂർച്ഛിക്കുന്നതിന്റെ തീവ്രത കുറയ്‌ക്കുവാൻ സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, നിദ്രാ സുഖം, ധന നേട്ടം എന്നിവ ഉണ്ടാവും. നല്ല പ്രവർത്തനങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനും അവസരം ഉണ്ടാവും. ഇന്ന് ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബപരമായി പല വൈകാരികമായ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം സംജാതമാകും. വിശ്വാസ വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കുടുംബപരമായി പല വൈകാരികമായ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം സംജാതമാകും. ഇന്ന് ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിലെ ഉത്സവ ആഘോഷങ്ങളിൽ ബന്ധു ജനങ്ങൾക്കൊപ്പം പങ്കെടുക്കുവാൻ അവസരം ലഭിക്കും. ചിരകാല അഭിലാഷമായ വിദേശയാത്ര സഫലമാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ആത്മവിശ്വാസത്തോടു കൂടി പരീക്ഷ എഴുതുകയും അതിൽ വിജയിക്കുകയും ചെയ്യും. ജോലിക്കു വേണ്ടി പരിശ്രമിക്കുന്നവർക്കു അർഹതപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ഐക്യം, കീർത്തി എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)