മാള: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിയാക്കൻ ശ്രമിച്ച ആംബുലൻസ് ആക്രമിക്കപ്പെട്ടു. പരിക്കേറ്റിരുന്ന KSU ജില്ലാപ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ സഞ്ചരിച്ച ആംബുലൻസ് ആണ് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ നേതൃത്വത്തിൽ ആക്രമിച്ചത്. ഗോകുൽ അടക്കം പത്തോളം പേർ സഞ്ചരിച്ചിരുന്ന ആംബുലൻസ് മുരിങ്ങൂർ നയാഗ്ര പെട്രോൾ പമ്പിനടുത്ത് വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ഒരു സംഘം CPM -DYFI – SFI പ്രവർത്തകർ ചേർന്ന് കല്ല് വടി വാള് എന്നിവ ഉപയോഗിച്ച് ആംബുലൻസ് ആക്രമിച്ചു വെന്നാണ് ആരോപണം . കെഎസ്‌യു ജില്ലാ പ്രസിഡൻറ് സഞ്ചരിച്ച ആംബുലൻസ് തകർക്കുന്ന സിസിടിവിദൃശ്യം വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസിന്റെ മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കാർ കൊണ്ടിട്ട് തടയുകയായിരുന്നു. പരിക്കേറ്റവരെ കമ്പി കൊണ്ട് കുത്തി. തുടർന്ന് പരിക്കേറ്റവർ കൊരട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചതയായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കലോത്സവത്തിനിടയിലെ സംഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഗുരുതര പരിക്ക് എന്നും പറയപ്പെടുന്നു. എസ് എഫ് ഐ കേരളവർമ്മ കോളേജ് യൂണിറ്റ് സെക്രട്ടറി ആഷിഷിനാണ് പരിക്കേറ്റത് എന്നാണ് ആരോപണം. സംഘർഷത്തെ തുടർന്ന് ഇന്ന് സമാപിക്കേണ്ടിയിരുന്ന കലോത്സവം നിർത്തിവെച്ചു.















