പാലക്കാട്: എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാല ആരംഭിക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ജല ചൂഷണം നടത്തുന്ന ഒരു കമ്പനിയും പാലക്കാട് വേണ്ട. ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ബ്രുവറിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തെറ്റായ നയമാണ് കൈക്കൊണ്ടിരിക്കുന്നത്. വെള്ളമൂറ്റുന്ന സാധാരണക്കാരെ ദ്രോഹിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കമ്പനി പാലക്കാട് വേണ്ട. ഇക്കാര്യത്തിൽ പാർട്ടി നിലപാട് സംസ്ഥാന നേതൃത്വം ഇതിനോടകം വ്യക്തമാക്കിയതാണ്. വിഷയം ഏറ്റെടുത്ത് ശക്തമായ സമരപരിപാടിയുമായി ബിജെപി മുന്നോട്ട് പോകുമെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.















