കൊൽക്കത്ത: ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. സീൽദയിൽ നിന്ന് യുപി സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത പൊലീസിലെ പ്രത്യേക ടാസ്ക് ഫോഴ്സ് (STF) പരിശോധന നടത്തിയിരുന്നു. തുടർന്ന് മുച്ചിപാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുന്ദർനാഥ് വിമൻസ് കോളേജിന് അടുത്ത് നിന്ന് സംഘം പിടിയിലായി. സംഘടിത കുറ്റകൃത്യം നടത്തുന്നതിന് വേണ്ടി കൊൽക്കത്തയിലേക്ക് വന്നതാണ് പ്രതികളെന്നാണ് എസ്ടിഎഫ് കണ്ടെത്തൽ. പ്രതികളുടെ പക്കൽ നിന്ന് തോക്കുകളും തിരകളും പൊലീസ് കണ്ടെടുത്തിരുന്നു.