മൂന്നാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങൾ. 35 പന്തിൽ 40 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ഒരു ഫോറും മാത്രമാണ് ഇന്നിംഗ്സിലുള്ളത്. താരത്തിന്റെ മെല്ലെ പോക്കാണ് മറ്റുള്ളവർ സമ്മർദ്ദത്തിന് അടിമപ്പെട്ട് പുറത്താകാൻ കാരണമെന്നാണ് മുൻ താരങ്ങൾ തുറന്നടിക്കുന്നത്.
ഇഴഞ്ഞുള്ള ബാറ്റിംഗിൽ ഹാർദിക് പാണ്ഡ്യ മറ്റുള്ള ബാറ്റർമാരെ സമ്മർദത്തിലാക്കി. കൂടുതൽ പന്തുകൾ അദ്ദേഹം ഡോട്ട്ബോളാക്കി, ഇത് ടി20 ക്രിക്കറ്റിന് അഭികാമ്യമല്ല. താളം കണ്ടെത്താൻ 20 ബോളെടുക്കരുത്. സിക്സും ഫോറും അടിക്കാൻ കഴിഞ്ഞില്ലെങ്കിൽ സിംഗികളുകൾ എടുക്കണം— പാർത്ഥിവ് പട്ടേൽ പറഞ്ഞു.
കെവിൻ പീറ്റേഴ്സണും സമാന വിമർശനമാണ് ഉന്നയിച്ചത്. ജുറേലിനെ എട്ടാം നമ്പറിൽ ഇറക്കിയതിനെയും വിമർശിച്ചു. 19-ാം ഓവറിലാണ് ഹാർദിക് പുറത്താകുന്നത്. ജുറേലിന് സിംഗിൾ ഹാർദിക് നിഷേധിച്ചതിനെ അംബാട്ടി റായുഡുവും ചോദ്യം ചെയ്തു. ജുറേൽ ബാറ്റർ അല്ലെ അവനെ വിശ്വസിക്കാൻ മടിയെന്താണെന്നും റായുഡു തുറന്നടിച്ചു. 172 റൺസ് പിന്തുടർന്ന ഇന്ത്യ 26 റൺസിനാണ് തോറ്റത്.