രാജ്കോട്ടിലും ജോഫ്ര ആർച്ചർക്ക് മുന്നിൽ മുട്ടിടിച്ച് വീണ മലയാളി താരം സഞ്ജു സാംസൺ ഫോമിലേക്ക് മടങ്ങി വരുമോ..? ഇതാണ് നാലാം ടി20ക്ക് മുൻപ് ഉയരുന്ന ചോദ്യം. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ കടത്തിട്ടുണ്ട്. ഓപ്പണിംഗിലും സ്ഥാന ചലനമുണ്ടാകുമെന്നാണ് ചർച്ചകൾ. ജുറേലിന്റെ പേരാണ് പലരും നിർദേശിക്കുന്നത്. എന്നാൽ അത്തരം ഒരു നീക്കത്തിന് മുതിരാതെ ഗംഭീറും സൂര്യകുമാർ യാദവും സഞ്ജുവിനൊപ്പം തന്നെ നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെ 34 റൺസ് മാത്രമാണ് വലം കൈയൻ ബാറ്റർക്ക് സാധിച്ചത്. മൂന്ന് മത്സരങ്ങളിലും ആർച്ചറുടെ അതിവേഗ ഷോട്ട് ബോളുകൾക്ക് മുന്നിൽ ബാറ്റ് വച്ച് കീഴടങ്ങുന്ന സഞ്ജു മഹാരാഷ്ട്രയിലെ നാലാം ടി20യിൽ തിരിച്ചുവരുമെന്ന് പറയുന്നവരും കുറവല്ല.ഷോട്ട് ബോളുകൾ മനോഹരമായി കളിക്കുന്ന ബാറ്ററാണ് സഞ്ജുവെന്നും അവർ അടിവരയിടുന്നു. ഇതുവരെ അഞ്ചോവറിലധികം സഞ്ജുവിന് ക്രീസിൽ തുടരനായിട്ടില്ല.ആർച്ചറിന്റെ 15 പന്തുകൾ മാത്രം നേരിട്ട സഞ്ജു എട്ടു റൺസ് നേടിയപ്പോൾ പുറത്തായത് മൂന്ന് തവണയാണ്.
കൊൽക്കത്തയിൽ 26 റൺസ് നേടിയെങ്കിൽ പിന്നീട് പ്രകടനം കൂപ്പുക്കുത്തുന്നതാണ് കണ്ടത്. അതിവേഗ പന്തുകളിൽ താരം അസ്വസ്ഥനാകുന്നത് പ്രകടവുമാണ്. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ അഞ്ചു റൺസിനും ഒടുവിൽ രാജ്കോട്ടിൽ മൂന്ന് റൺസിനുമാണ് പുറത്തായത്. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ മാർക്കോ യാൻസനും സഞ്ജുവിനെ വല്ലാതെ വലച്ചിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവരാണ് മലയാളി താരത്തിന് കഴിഞ്ഞിരുന്നു. ഇതുപേലെ ഇവിടെയും സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Sanju Samson vs Jofra Archer in this series #INDvENG
— Vaibhav Hatwal ◟̽◞̽ 🤧 (@vaibhav_hatwal) January 28, 2025