വടകര: രണ്ട് വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വക്കീൽ പാലത്തിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് കൂടിയായിരുന്നു തോട് ഒഴുകിയിരുന്നത്.















