തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. തിരുവനന്തപുരം നെട്ടയത്തെ സ്വകാര്യ സ്കൂളിന്റെ ബസിലാണ് ഞെട്ടിക്കുന്ന സംഭവം. പ്ലസ്‌വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു. വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് നാല് മണിയോട് കൂടിയായിരുന്നു നടക്കുന്ന സംഭവം. വിദ്യാർത്ഥികൾ തമ്മിലുള്ള വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ലാബിലെ ആവശ്യത്തിന് വേണ്ടി എത്തിച്ച കത്തി ഉപയോഗിച്ചാണ് കുത്തിയത്.















