റെയിൽവേയിൽ വൻ അവസരം. രാജ്യത്തെ മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2,694 ഒഴിവാണ് ദക്ഷിണ റെയിൽവേയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപ്രിൻ്റിസ്‌ഷിപ്പ് ചെയ്തവർക്ക് 540 ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 22 ആണ് അവസാന തീയതി.
അസിസ്റ്റൻ്റ് (സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്‌ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗൺ, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്‌നർ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ, എൻജിനീയറിംഗ്, ഇലക്ട്രിക്കൽ, ട്രാഫിക് എന്നീ വകുപ്പുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18-നും 36-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തെയും പട്ടിക വിഭാഗക്കാർക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കും. വിമുക്തഭഗന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
പത്താം ക്ലാസോ ഐടിഐ തത്തുല്യമുള്ളവർക്ക് അപേക്ഷിക്കാം. നാഷണൽ അപ്രിൻ്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി www.rrbchennai.gov.in സന്ദർശിക്കുക.