ഹൽദ്വാനി: സജൻ പ്രകാശിലൂടെ 38-ാം ദേശീയ ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് സജന്റെ വെങ്കല നേട്ടം. 200 മീറ്റർ ഫ്രീസ്റ്റൈലിൽ കർണാടകയുടെ ശ്രീഹരി നടരാജൻ സ്വർണം നേടിയപ്പോൾ എസ് അനിഷ്ഗൗഡ വെള്ളി സ്വന്തമാക്കി. 53.73 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്.
100 മീറ്റർ ബട്ടർഫ്ലൈയിലും കേരള താരത്തിന് സ്വർണം നേടാനായില്ല. 54.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. തമിഴ്നാടിന്റെ രോഹിത് ബെനഡിക്ഷൻ സ്വർണം നേടിയപ്പോൾ വെള്ളി നേടിയത് മഹാരാഷ്ട്ര താരം അംബ്രേ മിഹിറായിരുന്നു. ഹൽദ്വാനിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലാണു നീന്തൽ മത്സരങ്ങൾ നടക്കുന്നത്.















