പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ നടന്ന പ്രതിഷേധത്തിൽ പ്രതികാര നടപടിയുമായി പൊലീസ്. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു.
ചെന്താമര പിടിയിലായ വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചു. ഏറെ സാഹസികമായാണ് പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. നെന്മാറ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനം പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു .ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് ഗേറ്റ് തകർന്നതോടെ നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിവീശി, ഇത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു.
പ്രതിഷേധിച്ചവർക്കെതിരെ പിഡിപിപി ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിനിടെയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പൊലീസ് സ്റ്റേഷന്റെ മതിൽ തകരുകയും ഗേറ്റ് അടർന്നു വീഴുകയും ചെയ്തിരുന്നു. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.















