പാലക്കാട് : എലപ്പുള്ളിയിൽ പുതിയ മദ്യ നിർമ്മാണ ശാലയ്‌ക്ക് അനുമതി നൽകിയ സംഭവത്തിൽ എൽഡിഎഫിൽ പൊട്ടിത്തെറി.കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത് വന്നു. മാദ്ധ്യമ പ്രവർത്തകരെ കണ്ട ആർ ജെ ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജ് ആണ് പാർട്ടി നിലപാട് വ്യക്തമാക്കിയയത്.
ബ്രൂവറിക്ക് അടിസ്ഥാനമായ പുതിയ മദ്യനയം LDF ൽ ചർച്ച ചെയ്യണമായിരുന്നു, അത് ചർച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്‌ക്ക് തീരുമാനമെടുത്തത് ശരിയല്ല എന്നും വർഗീസ് ജോർജ്ജ് പറഞ്ഞു.
പദ്ധതിയുടെ ഗുണദോഷങ്ങൾ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല, നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ല എന്നും അദ്ദേഹം പറഞ്ഞു.
“എൽഡിഎഫ് കൺവീനർക്കെതിരെയും ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജ് രംഗത്തു വന്നു. നിലവിലെ എൽഡിഎഫ് കൺവീനർ മുൻ എക്സൈസ് മന്ത്രി ആയിരുന്ന ആളാണ്, ടി.പി രാമകൃഷ്ണന് നടപടിക്രമങ്ങൾ അറിയാത്തല്ല” അദ്ദേഹം പറഞ്ഞു
ബ്രൂവറി ചർച്ച ചെയ്യാൻ ഞായറാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരാൻ ആർ ജെ ഡി തീരുമാനിച്ചതായും വർഗീസ് ജോർജ് പറഞ്ഞു.















