നാടകവഴിയിലൂടെ മിനിസ്ക്രീനിലും അവിടെ നിന്ന് വെള്ളിത്തിരയിലേക്കും ചേക്കേറിയ നടനാണ് ഹരീഷ് പേരടി. സമകാലീന വിഷയങ്ങളിൽ തന്റെ നിലപാട് പറയാൻ ഒരിക്കലും മടിക്കാത്ത താരം പലപ്പോഴും ഭരിക്കുന്നവർക്ക് അനഭിമതനായി. ഇതിന്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരയായി. എന്നാൽ നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയാറായതുമില്ല. ഇപ്പോൾ തനിക്ക് ലഭിച്ച ഒരു പുരസ്കാരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.
ഇന്ന് മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോൾ വന്ന ആദ്യത്തെ ഫോൺ “നിങ്ങൾക്ക് കൊച്ചിൻ ഹനീഫ ലൈഫ് ടൈം അച്ചീവ്മെൻറ്റ് അവാർഡ് എന്ന്” ആ ഫോൺ കോൾ എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സന്ദേശമാണെന്നും ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് ഇങ്ങനെ
ഇന്ന് മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോൾ വന്ന ആദ്യത്തെ ഫോൺ “നിങ്ങൾക്ക് കൊച്ചിൻ ഹനീഫ ലൈഫ് ടൈം അച്ചീവ്മെൻറ്റ് അവാർഡ് എന്ന്”…അന്യഭാഷ ഷൂട്ടിംങ് തിരക്കുകൾ കാരണം നിങ്ങൾ പറഞ്ഞ ദിവസത്തിൽ അവിടെ എത്താൻ പറ്റുമോ എന്ന് എനിക്കറിയില്ല എന്ന് അവരോട് പറഞ്ഞെങ്കിലും ആ ഫോൺ കോൾ എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സന്ദേശമാണ്…