കാറിലെ മഞ്ഞ് തുടയ്‌ക്കാൻ വൈപ്പറിന് പകരം കുട്ടിയെ ഉപയോഗിച്ച് അച്ഛൻ. യുഎസിലെ പോർട്ട് ആതറിലാണ് ക്രൂരത അരങ്ങേറിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പിതാവായ 25കാരനെതിരെ പൊലീസ് കേസെടുക്കും.
തെക്കുകിഴക്കൻ ടെക്‌സാസിൽ ആഞ്ഞടിച്ച ശീതകാല കൊടുങ്കാറ്റിനിടെ ഷൂട്ട് ചെയ്താണ് വീഡിയോ. ഹ്യൂണ്ടായ് എലാൻട്ര കാറിന്റെ മുകളിൽ നിന്നും രണ്ടിഞ്ചിലധികം വരുന്ന മഞ്ഞ് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ നെറ്റിസൺസിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. കുഞ്ഞിന്റെ ജാക്കറ്റിൽ പിടിച്ച് വളരെ ലാഘവത്തോടെ തലങ്ങും വിലങ്ങും മഞ്ഞ് നീക്കുകയാണ് യുവാവ്. വീഡിയോ നെറ്റിസൺസിൽ കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. ആദ്യം
കളിപ്പാവയാണെന്നാണ് മിക്കവരും കരുതിയത്. എന്നാൽ അൽപ്പം കഴിഞ്ഞതോടെ കൈവിട്ട കളിയാണെന്ന് മനസ്സിലായി.
25-year-old Texas man from Port Author is now under investigation by police and Child Protective Services for using his 3-year-old to clean snow off his car.
Police confirmed that it was indeed a baby and not a doll.
Thankfully, the baby is doing fine.
Still, arrest this man! pic.twitter.com/XFIPExHdrH
— Paul A. Szypula 🇺🇸 (@Bubblebathgirl) January 29, 2025
യുവാവിനെ കണ്ടെത്തിയെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിടാൻ പോർട്ട് ആർതർ പൊലീസ് തയ്യാറായില്ല. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാമെന്നാണ് വിവരം. പിതാവിൻരെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് പൊലീസ് ഓഫീസർ ടിം ഡുറിസോ ഹം പറഞ്ഞു















