ബന്ദിയാക്കിയ ഇസ്രായേലി വനിതാ സൈനിക ഉദ്യോഗസ്ഥ അഗം ബർഹറിനെ വിട്ടയച്ച് ഹമാസ്. ഗാസ മുനമ്പിലെ ജബാലിയയിൽ വച്ച് റെഡ് ക്രോസിന് കൈമാറി. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അഗം ബർഹറിന് പുറമേ രണ്ട് വനിതകളെയും തായ്‌ലൻ്റിൽ നിന്നുള്ള അഞ്ച് തൊഴിലാളികളെയും ഹമാസ് ഇന്ന് മോചിപ്പിക്കും. പകരമായി 30 കുട്ടികളടക്കം 110 പാലസ്തീനികളെയാകും ഇസ്രായേൽ മോചിപ്പിക്കുക. രണ്ടിടങ്ങളിൽ വച്ചാണ് കൈമാറ്റം നടക്കുക. ഐഡിഎഫ് വധിച്ച ഹമാസ് തലവൻ യഹിയ സിൻവറിന്റെ വീടിന് മുൻപിലും ജബാലിയയിൽ വച്ചുമാകും കൈമാറ്റം നടക്കുന്നത്.















