ഇന്ത്യ വനിത ക്രിക്കറ്റ് ടീം താരം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി(ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പാെലീസ്). ആഗ്രയിൽ ജനിച്ച ദീപ്തിയുടെ ബാല്യകാല സ്വപ്നമാണ് നിറവേറിയത്. ഇന്ത്യൻ വനിത ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ബഹുമതി നൽകിയത്. മൊറാദബാദിലാണ് താരം യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടത്. 2024-ൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് താരത്തിന് നിയമന കത്ത് കൈമാറിയത്. ഇതിനൊപ്പം താരത്തിന് ഉത്തർപ്രദേശ് സർക്കാർ മൂന്ന് കോടി രൂപയുടെ കാഷ് അവാർഡും സമ്മാനിച്ചിരുന്നു.
ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാൻ കുടുംബത്തിനൊപ്പമാണ് ദീപ്തി ശർമ മൊറാദബാദിലെത്തിയത്. പിതാവ് ഭഗ്വാൻ ശർമ, സഹോദരന്മാരായ സുമിത് പ്രശാന്ത് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. “ഈ നാഴികകല്ല് പിന്നിടുമ്പോൾ ഞാൻ ഏറെ നന്ദിയുള്ളവളാണ്. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയ്‌ക്കും അനുഗ്രഹത്തിനും നന്ദി പറയുന്നു. എന്റെ പ്രചോദനവും കുടുംബമാണ്. ഈ അവസരം നൽകിയ ഉത്തർപ്രദേശ് സർക്കാരിനും നന്ദി” പറയുന്നതായി താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
“>