ന്യൂയോർക്ക്: അന്താരാഷ്‌ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല. വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ (Ax-4) പൈലറ്റായി തെരഞ്ഞെടുത്തു.നാസയും ഐഎസ്ആർഒയും സ്വകാര്യ കമ്പനിയായ ആക്‌സിയോം സ്പേസും ചേർന്നുള്ള ദൗത്യം ഈ വർഷം നടക്കും.
സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് യാത്ര. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ശുഭാൻഷു ശുക്ലയടക്കമുള്ള സംഘം 14 ദിവസം വരെ ബഹിരാകാശ നിലയത്തിൽ ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. ആക്‌സിയോം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റിന്റെ ഡയറക്ടറായ മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണാണ് ആക്‌സിയോം-4 ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
2006 ജൂണിൽ IAF ഫൈറ്റർ വിംഗിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്‌ക്ക് Su-30 MKI, മിഗ്-21, മിഗ്-29, ജഗ്വാർ, Hawk , ഡോർണിയർ , An-32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങൾ പറത്തിയ അനുഭവ സമ്പത്തുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ശുഭാൻഷു ഐഎസ്‌ആർഒയുടെ ഗഗൻയാൻ പദ്ധതിയുടെയും ഭാഗമാണ്. 2019 ലാണ് ഐഎസ്ആർഒ ദൗത്യത്തിനായി ശുഭാൻഷുവിനെ തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനോട്ട് പരിശീലനകേന്ദ്രത്തിൽ നിന്നും പരിശീലനവും നേടിയിരുന്നു.
Meet #Ax4‘s Pilot Shubhanshu Shukla. Shubhanshu is a distinguished pilot in the Indian Air Force and was handpicked as one of the four astronauts for @ISRO‘s historic Gaganyaan mission, the nation’s inaugural human spaceflight endeavor. Learn more:https://t.co/Bb7lDVdq7x. pic.twitter.com/Xjx651864G
— Axiom Space (@Axiom_Space) January 30, 2025