ഒടുവിൽ മാനസാന്തരം! വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്ക് ചെസ് താരം; ഇന്ത്യൻ താരത്തിന് പൂക്കളും ചോക്ലേറ്റും സമ്മാനിച്ച് നോദിർബെക് യാകുബ്ബോവ്; വീഡിയോ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒടുവിൽ മാനസാന്തരം! വൈശാലിയോട് ക്ഷമാപണം നടത്തി ഉസ്ബെക്ക് ചെസ് താരം; ഇന്ത്യൻ താരത്തിന് പൂക്കളും ചോക്ലേറ്റും സമ്മാനിച്ച് നോദിർബെക് യാകുബ്ബോവ്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 09:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടെ ഇന്ത്യയുടെ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ ക്ഷമാപണം നടത്തി ഉസ്‌ബെക്കിസ്ഥാൻ താരം നോദിർബെക് യാകുബ്ബോവ്. സംഭവം വിവാദമായതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ വൈശാലിയെ നേരിൽ കണ്ട് ക്ഷമാപണം നടത്തിയത്. സഹോദരൻ പ്രജ്ഞാനന്ദയ്‌ക്കും അമ്മയ്‌ക്കുമൊപ്പമെത്തിയ വൈശാലിക്ക് നോദിർബെക് പൂക്കളും ചോക്ലേറ്റുകളും നൽകുന്ന വീഡിയോ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.

വൈശാലിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഉസ്ബെക്ക് താരത്തിന്റെ പ്രതികരണം. നോദിർബെക്കും വൈശാലിയും തമ്മിലുള്ള മത്സരത്തിലെ നാലാം റൗണ്ടിലാണ് സംഭവം. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ക്ലിപ്പിൽ വൈശാലി മത്സരത്തിന് മുമ്പുള്ള പതിവ് ഹസ്തദാനത്തിനായി കൈ നീട്ടുമ്പോൾ ഇത് നിരസിച്ച് ബോർഡിൽ തന്റെ കരുക്കൾ ക്രമീകരിക്കുന്ന നോദിർബെക്കിനെ കാണാം.

സംഭവം വിവാദമായതിന് പിന്നാലെ നോദിർബെക്ക് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ക്ഷമാപണം നടത്തിയിരുന്നു. താൻ മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം നിഷേധിച്ചതെന്നായിരുന്നു ഉസ്ബെക് താരത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം വൈശാലിയെ നേരിൽ കണ്ട അവസരത്തിലും താൻ ഇന്ത്യയിലെ എല്ലാ ചെസ് താരങ്ങളെയുംബഹുമാനിക്കുന്നുവെന്ന് നോദിർബെക്ക് പറഞ്ഞു. ഉസ്ബെക് താരത്തിന്റെ ക്ഷമാപണം സ്വീകരിച്ച വൈശാലി തനിക്ക് കാരണം മനസിലായെന്നും അതിൽ വിഷമമില്ലെന്നും മറുപടി നൽകി.

Uzbek GM Nodirbek Yakubboev met GM R. Vaishali and apologized to her. He did so by brining flowers and chocolate.

Full video: https://t.co/TEm7o4Bn3W pic.twitter.com/vnJV8NBdIj

— ChessBase India (@ChessbaseIndia) January 30, 2025

Tags: apologyTATA Steel Chess TournamentVaishali RameshbabuHandshake snubUzbekistan Grandmaster Nodirbek Yakubboev
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies