പ്രതാപ് ഗഡിൽ അദ്ധ്യാപികയെ തീകൊളുത്തി കൊലപ്പെടുത്തി മുൻ കാമുകൻ. ഇയാൾ വിവാഹിതനാണ്. സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പാടത്ത് നിന്നാണ് യുവതിയുടെ കത്തിക്കരിഞ്ഞ് മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നിലയും ഗുരുതരമാണ്. യുവതി പ്രാണ രക്ഷാർത്ഥമാണ് ഗോതമ്പ് പാടത്തേക്ക് ഓടിക്കയറിയത്.
മാർച്ചിൽ യുവതിയുടെ വിവാഹം ഉറപ്പിച്ചിരിക്കെയാണ് പ്രതിയുടെ ക്രൂര കൃത്യം. ഇരുവരും ഒരു സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രണയത്തിലായത്. പിന്നീട് ഇയാൾ വിവാഹിതനായതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. കഴിഞ്ഞ നവംബറിലായിരുന്നു വിവാഹം. എന്നാൽ അദ്ധ്യാപിക മറ്റാെരു വിവാഹം കഴിക്കരുതെന്ന പിടിവാശിയിലായിരുന്നു ഇയാൾ. വിവാഹിതനായ ശേഷവും അദ്ധ്യാപികയുമായി പ്രണയം തുടരാൻ ഇയാൾ ശ്രമിച്ചിരുന്നു. അതേസമയം പ്രതിയെക്കുറിച്ചോ ഇവരുടെ ബന്ധത്തെക്കുറിച്ചോ ഒരു അറിവുമുണ്ടായിരുന്നില്ലെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.















