തൃശൂർ: തണ്ടപ്പേര് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. ആതിരപ്പള്ളി വില്ലേജ് ഓഫീസർ കെ. എ ജൂഡാണ് വിജിലൻസിന്റെ പിടിലായത്. കൈക്കൂലിയായി വാങ്ങിയ 3,000 രൂപ സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. തുടർന്ന് വിജിലൻസ് നൽകി തുകയുമായി പരാതിക്കാരൻ വില്ലേജ് ഓഫിസിൽ എത്തുകയായിരുന്നു.
2022 ൽ കാസർകോട് വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ജൂഡിനെ വിജിലൻസ് പിടികൂടിയിരുന്നു. തുടർന്ന് ഇയാളെ മാളയിലെ ഒരു വില്ലേജ് ഓഫീസിലേക്ക് മാറ്റി. അവിടെയും ഉദ്യോഗസ്ഥനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെ ഒരു മാസത്തിനിടെ തൃശൂർ ജില്ലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിലായ വില്ലേജ് ഓഫീസറുടെ എണ്ണം മൂന്നായി.















