ന്യൂഡൽഹി: ഇടത്തരക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ കേന്ദ്രബജറ്റ്. ചെറുകിട -ഇടത്തരം മേഖലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.
മത്സ്യത്തൊളിലാളികൾക്ക് വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആൻഡമാൻ നിക്കോബറിലും ലക്ഷദ്വീപിലും പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
ചെറുകിട- ഇടത്തരം മേഖലകളിൽ വായ്പയ്‌ക്കായി 5.7 കോടി അനുവദിക്കും. സ്റ്റാർട്ടപ്പിൽ 27 മേഖലകളെ കൂടി ഉൾപ്പെടുത്തും. പാദരക്ഷ നിർമാണ മേഖലയിലുള്ള 22 ലക്ഷം ഒഴിവുകളിലേക്ക് യുവാക്കളെ നിയമിക്കും. തദ്ദേശീയ കളിപ്പാട്ട നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രബജറ്റ് ഊന്നൽ നൽകുന്നു.
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മദ്ധ്യവർഗം എന്നിവർക്ക് പ്രത്യേക പരിഗണന നൽകും. ഭക്ഷ്യസംസ്കാരണത്തിന് പ്രത്യേക പദ്ധതി. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി നടപ്പിലാക്കും. എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ കാൻസർ സെന്ററുകൾ ആരംഭിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.