ജനകീയ ബജറ്റ്; സമ്പാദ്യവും നിക്ഷേപവും വർദ്ധിപ്പിക്കും, വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനകീയ ബജറ്റ്; സമ്പാദ്യവും നിക്ഷേപവും വർദ്ധിപ്പിക്കും, വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 03:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2025-26 ലെ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിനെ ജനകീയ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇത് നിക്ഷേപം വർദ്ധിപ്പിക്കുകയും രാജ്യത്തെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിന് തൊട്ടുപിന്നാലെ സംസാരിച്ച മോദി, കേന്ദ്രമന്ത്രിയെയും സംഘത്തിന്റെയും ശ്രമങ്ങളെ അഭിനന്ദിച്ചു.

ബജറ്റ് സർക്കാർ വരുമാനത്തിൽ നിന്ന് വ്യക്തിഗത സമ്പാദ്യത്തിലേക്കും വികസനത്തിലെ പങ്കാളിത്തത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “സാധാരണയായി, സർക്കാർ ഖജനാവ് എങ്ങനെ നിറയ്‌ക്കുമെന്നതിലാണ് ബജറ്റിന്റെ ശ്രദ്ധ, എന്നാൽ ഈ ബജറ്റ് അതിന് വിപരീതമാണ്,” അദ്ദേഹം പറഞ്ഞു. സമ്പാദ്യം വർദ്ധിപ്പിക്കാനും സാമ്പത്തിക വളർച്ചയിൽ പൗരന്മാരെ പങ്കാളികളാക്കാനുമുള്ള സർക്കാരിന്റെ ലക്ഷ്യമാണ് ഈ നടപടികൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവോർജത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം സുപ്രധാനമായ ചുവടുവയ്പാണെന്ന് ബജറ്റിലെ പ്രഖ്യാപനങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ആണവോർജത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിൽ സിവിൽ ന്യൂക്ലിയർ എനർജിയുടെ പങ്ക് ശക്തിപ്പെടുത്താൻ ഈ നീക്കം സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റിലെ ടൂറിസം പദ്ധതികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഈ മേഖലയ്‌ക്ക് കാര്യമായ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട 50 ടൂറിസ്റ്റ് സ്റ്റേഷനുകളിൽ ഹോട്ടലുകൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകൾ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുമെന്നും വലിയൊരു വിഭാഗത്തിന് തൊഴിൽ നൽകുന്ന ഹോസ്പിറ്റാലിറ്റി മേഖലയെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: investmentFinance Minister Nirmala Sitharamanpm modisavingsViksit Bharat @2047Union Budget 2025-26
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies