വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

Janam Web Desk by Janam Web Desk
Feb 2, 2025, 11:24 am IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടർച്ചയായ ഏഴാം തവണയാണ് മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്‌ക്കുന്നത്.

കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചന ഹർജിയിൽ കേസ് പരി​ഗണിച്ച റിയാദ് കോടതിയിലെ ഡിവിഷൻ ബെഞ്ച് ഇന്നും വിധി പറയാതെ മാറ്റിവയ്‌ക്കുകയായിരുന്നു. കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. ഇത് ഏഴാം തവണയാണ് റഹീമിന്റെ മോചന ഹർജിയിൽ വിധി പറയാതെ റിയാദ് ക്രിമിനൽ കോടതി മാറ്റിവയ്‌ക്കുന്നത്.

സൂക്ഷ്മ പരിശോധനയ്‌ക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 15ന് ഹർജിയിൽ വിധി പറയാതിരുന്നത്. ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം ഏഴ് തവണ റഹീമിന്റെ മോചന ഹർജി കോടതി പരിഗണിച്ചിരുന്നു. ഓരോതവണയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജിയിൽ വിധി പറയുന്നത് മാറ്റിവെക്കപ്പെട്ടു.

2006ൽ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതകകേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്. സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുകയും ചെയ്തു. തുടർന്ന് വർഷങ്ങളായി ജയിൽ ജീവിതം അനുഭവിക്കുകയായിരുന്നു റഹീം. ഒടുവിൽ ക്രൗഡ് ഫണ്ടിം​ഗിലൂടെ സ്വരൂപിച്ച 34 കോടി രൂപ ദയാധനമായി സമർപ്പിച്ചതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്. കൊല്ലപ്പെട്ട ബാലന്റെ കുടുംബം ദയാധനം കൈപ്പറ്റി മാപ്പ് നൽകി. റിയാദ് കോടതിയാണ് ഇനി മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.

Tags: Saudi Arabiaabdul raheemRiyadh Court
ShareTweetSendShare

More News from this section

ശബരിമലയിൽ തീർഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡി​ഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

കുട കരുതാൻ സമയമായി; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

ചൈനയിൽ 650 വർഷം പഴക്കമുള്ള ടവർ തകർന്നു വീണു 

ഒഴുകിപ്പോയ ചെരിപ്പെടുക്കാൻ കുളത്തിലിറങ്ങി; കാസർഗോഡ് കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies