ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
സ്കൂളിലെ 800 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിയ ശേഷമാണ് ഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തുന്നത്. തുടർന്ന് അദ്ധ്യാപകർ ഇടപെട്ട് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്നത് തടയുകയായിരുന്നുവെന്ന് ഹരൂർ എംഎൽഎ വി സമ്പത്ത് പറഞ്ഞു. ദേഹാസ്വസ്ഥയാണ് അനുഭവപ്പെട്ട ഏഴ് വിദ്യാർത്ഥികളെ ഹരൂരിലെ സർക്കാർ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളെത്തി പാചകപ്പുര സന്ദർശിച്ചു. ഉദ്യോഗസ്ഥർ പാചകക്കാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ധർമപുരി ജില്ലാ കളക്ടർ കെ ശാന്തി ഉച്ചഭക്ഷണ പാചകക്കാരി ശാന്തമ്മാൾ, സഹായികളായ ഉമാറാണി, ചന്ദ്ര എന്നിവരെ സസ്‌പെൻഡ് ചെയ്തു.