വസ്ത്രധാരണത്തിൽ എന്തൊക്കെ വൈവിധ്യങ്ങൾ കൊണ്ടുവരാമെന്ന് ചിന്തിക്കുന്നവരാണ് സെലിബ്രറ്റി മോഡലുകൾ. അതിന് ഏത് തലം വരെയും പോകാൻ അവർ തയാറാകും. എന്നാൽ ഗ്രാമി പുരസ്കാരത്തിനെത്തിയ മോഡൽ ബിയാങ്ക സെൻസോറി എല്ലാ അതിരുകളും ലംഘിച്ചെന്നാണ് വിമർശനം. ലോസ് ഏഞ്ചൽസിലാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ നടന്നത്.
ഭർത്താവും അമേരിക്കൻ റാപ്പറുമായ കാന്യെ വെസ്റ്റിനൊപ്പം ഗ്രാമി ചടങ്ങിനെത്തിയ താരം നഗ്നത പ്രദർശിപ്പിക്കാൻ സുതാര്യമായ ഒരു വസ്ത്രമാണെന്ന് മനസിലാകാത്ത തരം ന്യൂഡ് സ്കിൻ ടൈറ്റ് ധരിച്ചാണ് എത്തിയത്. റെഡ് കാർപെറ്റിൽ ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യാൻ സമയം ഇവർ അണിഞ്ഞിരുന്ന കറുത്ത രോമ കുപ്പായത്തിന്റെ മേലങ്കി അഴിച്ചു.
ഇതോടെ ഏവരും ഞെട്ടി. ഇവരുടെ നടപടി വലിയ വിമർശനത്തിന് വഴി തെളിച്ചിട്ടുണ്ട്. കാന്യെ വെസ്റ്റി കറുത്ത ടീഷർട്ടും പാന്റും അണിഞ്ഞാണ് എത്തിയത്. ബിയാങ്കയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മിനിട്ടുകൾക്കുള്ളിൽ പ്രചരിച്ചു. ഇതിനിടെ ഇരുവരെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്ന വാർത്തകളും വന്നു. അതേസമയം കാലിഫോർണിയയിൽ നഗ്നത പ്രദർശിപ്പിക്കുന്നത് കുറ്റമായതിനാൽ ശിക്ഷയുണ്ടായേക്കും. 1000 ഡോളർ പിഴയും ആറുമാസം തടവും ലഭിച്ചേക്കാം.