തിരുവനന്തപുരം: വിടവാങ്ങിയ പ്രശസ്ത ഇൻഡോളജിസ്റ്റും, സംഗീതജ്ഞനും, കാശ്മീരി ശൈവിസ തന്ത്ര പണ്ഡിതനുമായ ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ.
ഇതും വായിക്കുക
പ്രശസ്ത കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ. മാർക്ക് ഡിച്ചോക്‌സ്കി വിടവാങ്ങി.
തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം തന്ത്രലോകത്തിലെ ആ സമാദരണീയ പണ്ഡിതന് ആദരാഞ്ജലി അർപ്പിച്ചത്.
മോഹൻലാലിന്റെ കുറിപ്പിൽ നിന്ന്:
“ലോകമെങ്ങുമുള്ള വിജ്ഞാനദാഹികളെ പ്രബുദ്ധരാക്കിയ ഭാരതത്തിന്റെ ശ്രേഷ്ഠപുത്രന് പ്രണാമങ്ങൾ. അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ കൂടെ വിലയേറിയ നിമിഷങ്ങൾ പങ്കിടാനും അവസരം ലഭിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. വിട, ‘രാജാനക’ ഡോ. മാർക്ക് ഡിച്ചോക്‌സ്കി – അങ്ങയുടെ പൈതൃകം ഞങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യട്ടെ”.
ഭാരതീയ തത്വ ചിന്തയിലും ഉപാസനാ പദ്ധതികളിലും ഏറെ താത്‌പര്യമുള്ള മോഹൻലാൽ പ്രശസ്ത താന്ത്രികനായ ആർ രാമാനന്ദിനൊപ്പം ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കിയെ സന്ദർശിച്ചിരുന്നു.
കാശിയിൽ നാരദ ഘാട്ടിൽ ആയിരുന്നു ഡോ. മാർക്ക് ഡിച്ചോക്‌സ്കിയുടെ അന്ത്യം. കേരളത്തിലെ പതിമ്മൂന്നു ശാക്തേയക്കാവുകളിലൂടെയും സഞ്ചരിച്ച അദ്ദേഹത്തിന് ഈ നാടുമായി ഏറെ അടുപ്പമുണ്ടായിരുന്നു.















