സ്വവർഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് വ്യക്തികളുടെ പണം തട്ടിയ സംഘം പിടിയിൽ. ഗാസിയബാദ് പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. രണ്ടുപേർ ഒളിവിലാണ്. ഭീഷണി നേരിട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. സ്വവർഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്പിലുടെ യുവാവ് ഒരാളെ പരിചയപ്പെട്ടു. ലൈംഗിക വേഴ്ചകൾക്കായി ഒരു ഫ്ലാറ്റും വാടകയ്‌ക്ക് എടുത്തു.
ഇതിനിടെ ചിലർ ഇത് കാമറയിൽ ഇരയറിയാതെ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. ഒന്നരലക്ഷം രൂപയോളം യുവാവിന് നഷ്ടമായി. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ഇയാൾ പൊലീസിനെ സമീപിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഒരു സ്പെഷ്യൽ ഓപ്പറേഷൻ നടത്തി. എൻഡിആർഎഫ് റോഡിൽ നിന്നാണ് മൂന്നേപേര പിടികൂടിയത്. ഇവരിൽ നിന്ന് മൊബൈലുകളും പണവും പിടിച്ചെടുത്തു. ഇവർ നിരവധി പേരെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.