തെന്നിന്ത്യൻ നടി പാർവതി നായർ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ നടി തന്നെയാണ് പങ്കുവച്ചത്. മോഡലിംഗിലൂടെ സിനിമയിൽ എത്തിയ താരമാണ് പാർവതി നായർ. വികെ.പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസാണ് ആദ്യ ചിത്രം. പാർവതിയുടെ വരൻ ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരനുമായ ആശ്രിതാണ്. തമിഴ്-തെലുങ്ക് രീതിയിലാകും വിവാഹം നടക്കുക.
ഫെബ്രുവരി ആറിനാണ് വിവാഹം ചെന്നൈയിൽ നടക്കുക. പിന്നീട് കേരളത്തിൽ ഒരു റിസപ്ഷൻ നടത്തുമെന്നും നടി വ്യക്തമാക്കി. ഒരു പാർട്ടിയിൽ വച്ചാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഡേറ്റിംഗ് ആരംഭിക്കുകയുമായിരുന്നു. എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആശ്രിതിന് സിനിമ മേഖലയുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. ജയിംസ് ആൻഡ് ആലീസ്, നീരാളി, ഉത്തമ വില്ലൻ, സീതാക്കത്തി,നിമിർ, ഗോട്ട്,യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ എന്നിവയാണ് നടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
Found my forever in a world that often feels unreal.
Through every twist and turn, he’s been my constant. ❤️
This new chapter begins with love, trust and gratitude. 💍#Engaged #ForeverReal #NewBeginnings pic.twitter.com/Ihy9Ua6wA9
— Parvati (@paro_nair) February 3, 2025















