ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവര കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലെന്നാണ് ആരാധകരുടെ വിശ്വാസം. പൊതുയിടങ്ങളിൽ പതിവായി ഇവരെ ഒരുമിച്ച് കാണാറുമുണ്ട്. അതേസമയം ഇപ്പോൾ പുറത്തുവന്നൊരു വീഡിയോയിൽ നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
വ്യായാമത്തിനിടെ കാലിന് പരിക്കേറ്റ രശ്മിക കുറച്ച് നാളായി വാക്കർ ഉപയോഗിച്ചും സഹായികളെ ആശ്രയിച്ചുമാണ് നടക്കുന്നത്. പുറത്തുവന്ന വീഡിയോയിൽ പടികളിറങ്ങി വരുന്ന വിജയ് നേരെ പോയി കാറിൽ കയറുന്നതാണ് കാണുന്നത്. തൊട്ടുപിന്നാലെ രശ്മിക വാക്കറുടെ സഹായത്തോടെ മെല്ലെ നടന്ന് പടികളിറങ്ങുന്നതും കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോ പെട്ടെന്ന് വൈറലായി.
മറ്റുള്ളവർ സഹായിച്ചെങ്കിലും കാമുകിയെ സഹായിക്കാൻ വിജയ് കാറിൽ നിന്ന് ഇറങ്ങാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇവന് അവളെ ഒന്ന് സഹായിച്ചൂകൂടെ, ഒന്നുമല്ലെങ്കിലും കാമുകിയല്ലെ എന്ന് തുടങ്ങിയ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും 2023 മുതലാണ് ഡേറ്റിംഗ് തുടങ്ങിയത്.
Rashmika and Vijay spotted together
byu/Glad-Ad5911 inBollyBlindsNGossip
“>
Rashmika and Vijay spotted together
byu/Glad-Ad5911 inBollyBlindsNGossip