സർവീസിനിടെ റീൽ ഷൂട്ട് ചെയ്ത സർക്കാർ ബസിലെ ഡ്രൈവർക്കും കണ്ടക്ടറിനും കിട്ടിയത്. എട്ടിന്റെ പണി. കരാർ ജീവനക്കാരായ ഇരുവരെയും പിരിച്ചുവിട്ടു. ചെന്നൈയിലാണ് സംഭവം. കോയമ്പേട് നിന്ന് ഗിണ്ടി ഭാഗത്തേക്ക് പോയ ബസിലായിരുന്നു ഇവരുടെ റീൽസ് പിടിത്തം. വൈറലാകൻ ചെയ്ത സംഭവം എന്തായാലും വൈറലായി.
വീഡിയോ ഗതാഗത വകുപ്പിന്റെയും ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ തന്നെ പ്രൈസും നൽകുകയായിരുന്നു. താത്കാലികക്കാരായ ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇനി ഇരുവർക്കും വീടുകളിൽ പോയിരുന്ന് റീലെടുക്കാം എന്നാണ് നെറ്റിസൺസ് പറയുന്നത്. നിറയെ യാത്രക്കാരുള്ള ബസിലായിരുന്നു ഇരുവരുടെയും അഭ്യാസം. റീൽസ് ചിത്രീകരിച്ചത് കണ്ടക്ടറായിരുന്നു. ഇയാൾ ഡ്രൈവർക്ക് അരികിലെത്തിയതോടെ ഇരുവരും അഭിനയും തുടങ്ങുകയായിരുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ അശ്രദ്ധമായി പ്രവർത്തിച്ചതിന് ഇരുവരെയും പിരിച്ചുവിടാൻ ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉത്തരവിടുകയായിരുന്നു.















