ആസിഫ് അലിയുടെ പുത്തൻ ചിത്രം സർക്കീട്ടിന്റെ ടീസർ പുറത്തുവിട്ടു. ആസിഫിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ട് അജിത് വിനായക ഫിലിംസ് വിത്ത് ആക് ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത് , ഫ്ളോറിൻ ഡൊമിനിക്ക് എന്നിവരാണ് നിർമിക്കുന്നത്.
ആസിഫ് അലിയും, ബാലതാരം ഒർഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കഥകൾ പറയുന്ന രംഗത്തോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. നിരവധി അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷകരുടെ പ്രശംസ നേടിയ ആയിരത്തിയൊന്നു നുണകൾ എന്ന ചിത്രത്തിനു ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ചിത്രീകരണം ദുബായ്, ഷാർജ,ഫ്യുജറ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. തികഞ്ഞ ഫീൽഗുഡ് ജോണറിലാണ് ചിത്രത്തിന്റെ അവതരണവുമെന്നാണ് ടീസർ നൽകുന്ന സൂചന. ദീപക് പറമ്പോൾ, ദിവ്യാ പ്രഭ , പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ‘ഗോപൻ അടാട്ട് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം -അയാസ് ഹസൻ,എഡിറ്റിംഗ്- സംഗീത് പ്രതാപ്, കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്,വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്.
#Sarkeet Teaser out!! 😍#AsifAli#HBDAsifAli #HappyBirthdayAsifAli pic.twitter.com/BBYTf2ONdN
— Athul (@athulam756) February 4, 2025















