ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പരിശീലമെല്ലാം ഫുൾ സ്വിംഗിലാണ്. നാഗ്പൂരിൽ പരിശീലനത്തിലുള്ള വിരാടിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഫ്രീക്ക് ആരാണെന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ചിത്രങ്ങൾ. സിക്സ് പാക്കും ബൈസപ്പ്സുമൊക്കെയായി കൂടുതൽ ഫിറ്റായ കോലിയെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്.
നാളെയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഈ പരമ്പര വളരെ നിർണായകമാണ്. മുതിർന്ന താരങ്ങളൊക്കെയും ഫോമിലേക്ക് വരേണ്ടതുണ്ട്. ഫോം വീണ്ടെടുക്കാൻ രഞ്ജി കളിക്കാൻ വിരാടും രോഹിത്തും ഉൾപ്പടെയുള്ളവർ പോയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
കോലിക്ക് ഇനി 96 റൺസ് നേടിയാൽ കരിയറിൽ മറ്റൊരു നാഴിക കല്ല് പിന്നിടാം. സച്ചിൻ ടെഡുൽക്കറിനും കുമാർ സംഗക്കാരയ്ക്കും ശേഷം എകദിനത്തിൽ 14,000 റൺസ് നേടുന്ന മൂന്നാമത്തെ താരമാകും കോലി. ഏറ്റവും വേഗത്തിൽ നേട്ടത്തിലെത്തുന്ന ആദ്യ താരമാകാനും കോലിക്ക് സാധിക്കും.
Okay Mr Kohli ?? Now we wait for a certain fc to cry again 💪🏻 pic.twitter.com/yOO6xa5GVg
— Yashvi (@BreatheKohli) February 4, 2025