മെറ്റ ഉടമ മാർക്ക് സക്കർബർഗിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതിനിടെയായിരുന്നു സക്കർബർഗിനെയും മസ്കിനെയും ഷംസീർ കുറ്റപ്പെടുത്തിയത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ടെക്നോ ഫ്യൂഡലിസമാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ, ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗ് ഫ്യൂഡലിസ്റ്റാണെന്നും ടെസ്ല മേധാവി മസ്ക് ജന്മിയാണെന്നും വിമർശിച്ചു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു സ്പീക്കറുടെ പരാമർശം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തി വെട്ടിലായതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മലക്കം മറിഞ്ഞ് നിലപാട് തിരുത്തിയ സാഹചര്യത്തിലാണ് AI വിഷയത്തിൽ അഭിപ്രായം പങ്കുവച്ച് സ്പീക്കറെത്തിയത്. എല്ലാ മേഖലകളിലും AI ഉണ്ടെന്നും നല്ല വശങ്ങൾക്കൊപ്പം ചീത്ത വശങ്ങളും മനസിലാക്കണമെന്നും ഷംസീർ പറഞ്ഞു.