മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ ബാലതാരമായിരുന്നു അക്ഷര കിഷോർ. ഒരുവേള സിനിമയിലും സിരീയലിലും സജീവമായ താരത്തെ പിന്നീട് കാണാനില്ലായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെ ഞെട്ടലിലാണ് ആരാധകർ. കുഞ്ഞ് അക്ഷര വളർന്നു വലിയൊരു കുട്ടിയായി, തിരിച്ചറിയാത്ത വിധം രൂപമാറ്റം സംഭവിച്ചെന്നാണ് കമന്റുകൾ.
ആറാം വയസിൽ കറുത്ത മുത്തെന്ന പരമ്പരയിലൂടെയണ് അക്ഷര കിഷോർ അഭിനയ അരങ്ങേറ്റം നടത്തുന്നത്. ബാല മോൾ എന്ന കഥാപാത്രമായെത്തിയ താരത്തിന് ഏറെ ആരാധകരെ ലഭിക്കുകയും ആ കഥാപാത്രം ഹിറ്റാവുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിത്താരത്തെ തേടി നിരവധി അവസരങ്ങളും വന്നു. പരസ്യ ചിത്രങ്ങളിലു സിനിമകളിലും കുഞ്ഞ് അക്ഷര തകർത്ത് അഭിനയിച്ചു.
കണ്ണൻ താമരക്കുളത്തിന്റെ ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി എത്തിയ മികച്ച പ്രകടനവും കാഴ്ചവച്ചു. 2014 പുറത്തിറങ്ങിയ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്ക്രീനിലെ അരങ്ങേറ്റം. വേട്ട,കനൽ, ഡാർവിന്റെ പരിണാമം, ഒരു യമണ്ടൻ പ്രേമ കഥ, ഈശോ, ക്ലിൻ്റ്,തോപ്പിൽ ജോപ്പൻ,അച്ചായൻസ്,കാമുകി, പൊൻമകൾ വന്താൽ തുടങ്ങിയവയാണ് അഭിനയിച്ച സിനിമകൾ. ഒരു ഡോക്ടർ ആകാനാണ് തനിക്ക് ആഗ്രഹമെന്ന് അക്ഷര മുൻപ് അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. പഠനത്തിനായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം.
View this post on Instagram
“>