ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പറൻകുണ്ഡ്രം കുന്നിൽ അവകാശവാദമുന്നയിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ഹൈന്ദവരോഷം ആളിക്കത്തി. കോടതി പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകിയതിനെത്തുടർന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് കാവിക്കൊടികളുമായി പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധമുണ്ടാകുമെന്ന ഭയത്തിൽ 3500 പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു.അവരുടെ സാന്നിധ്യത്തിലാണ് ഹിന്ദു മുന്നണി മധുരയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.
തമിഴ്‌നാട്ടിലെമ്പാടുമുള്ള ജനങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ നിരവധി സ്ത്രീകളും ഉണ്ടായിരുന്നു. ബിജെപി, ആർഎസ്എസ്, ഹിന്ദു മുന്നണി, ഹിന്ദു മുന്നണി, വിശ്വ ഹിന്ദു പരിഷത്ത് എന്നിവയുൾപ്പെടെ 50-ലധികം ഹിന്ദു സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായി.
പ്രതിഷേധപ്രകടനത്തിലെ വൻ ജനാവലിയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. തിരുപ്പറൻകുണ്ഡ്രം കുന്നുകളിലെ മുരുക ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ മുദ്രാവാക്യങ്ങളുയർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. വൈകുന്നേരം 6 മണിക്ക് മുമ്പ് പ്രതിഷേധം അവസാനിച്ചു, തുടർന്ന് പ്രദേശത്ത് കനത്ത പോലീസും സുരക്ഷയും തുടർന്നു.
പ്രതിഷേധപ്രകടനത്തിനായി തിരുപ്പറൻകുണ്ഡ്രത്തേക്ക് പുറപ്പെട്ട വിവിധ ജില്ലകളിൽ നിന്നുള്ള ഹിന്ദു മുന്നണി അംഗങ്ങളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുപ്പൂരിൽ നിന്ന് തിരുപ്പറൻകുണ്ഡ്രത്തേക്ക് പോയ ഹിന്ദു മുന്നണി നേതാവ് കാടേശ്വര സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തു. നിരവധി മുരുക ഭക്തർ വാഹനങ്ങളിൽ മധുര ജില്ലാ അതിർത്തി വരെ സഞ്ചരിച്ച് തിരുപ്പറൻകുണ്ഡ്രത്തേക്ക്എത്തിച്ചേർന്നു,
പുരാതന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധുര തിരുപ്പറൻകുണ്ഡ്രം കുന്നിലെ സിക്കന്ദർ ബാദുഷ ദർഗയിൽ ആടുകളെയും കോഴികളെയും അറുത്ത് ഇസ്ലാമിക സംഘടനകൾ ഖുർബാനി അർപ്പിക്കുന്നത് തടയണമെന്ന് ഹിന്ദുമക്കൾ കക്ഷി മധുര ജില്ലാ പ്രസിഡന്റ് സോളൈക്കണ്ണൻ പോലീസ് കമ്മീഷണർ ലോഗനാഥന് പരാതി നൽകിയിരുന്നു.
മധുരയിലെ തിരുപ്പറൻകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്ന് ഒരു പുണ്യസ്ഥലമാണെന്നും ഹിന്ദുക്കൾക്ക് മതപരമായി വലിയ പ്രാധാന്യമുള്ളതാണെന്നും സോളൈക്കണ്ണൻ തന്റെ പരാതിയിൽ പറഞ്ഞിരുന്നു. ഇസ്ലാമിക ജമാഅത്ത് നേതാക്കളുടെ നേതൃത്വത്തിൽ ഒരു സംഘം മുസ്ലീങ്ങളാണ് ദർഗയിൽ ആടുകളെയും കോഴികളെയും ബലി നൽകാൻ കുന്നിലേക്ക് അതിക്രമിച്ച് പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ, ദർഗയിൽ പ്രാർത്ഥനകൾ മാത്രമേ അനുവദിക്കൂ, മൃഗബലി അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ പോലീസ് ജമാഅത്ത് നേതാക്കൾക്ക് പ്രവേശനം നിഷേധിച്ചു.
കുന്നിൽ മൃഗങ്ങളെ ബലിയർപ്പിക്കാനുള്ള മുസ്ലീങ്ങളുടെ ശ്രമത്തെ ഹിന്ദു മുന്നണി അംഗങ്ങൾ എതിർത്തു. കുന്നിനെ മൊത്തത്തിൽ ഇസ്ലാമിക ആരാധനാലയമാക്കി മാറ്റാൻ മുസ്ലീങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ആറുപടൈ വീടുകളിൽ ഒന്നായ തിരുപ്പറൻകുണ്ഡ്രം മുരുക ക്ഷേത്രം നിൽക്കുന്ന മല സിക്കന്ദർ കുന്നാണെന്നാണ് ഇപ്പോൾ ഇസ്ലാമിസ്റ്റുകൾ അവകാശപ്പെടുന്നത്. എന്നാൽ ഈ കുന്ന് എന്നും മുരുകന്റെ മണ്ണായിരിക്കുമെന്നും , ജീവൻ നൽകിയും പോരാടുമെന്നും ഹിന്ദുവിശ്വാസികൾ പറഞ്ഞു.















