മലപ്പുറം: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം നടന്നതായി റിപ്പോർട്ട്. മലപ്പുറത്താണ് സംഭവം. അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാനാണ് ശ്രമിച്ചത്. ഒട്ടക ഇറച്ചി ആവശ്യമുള്ളവരെ തേടിയുള്ള വാട്സ്ആപ്പ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് ഒട്ടകത്തെ അറുക്കുന്നതും ഇറച്ചി വിൽക്കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെയാണ് മലപ്പുറത്ത് സംഭവം നടക്കുന്നത്. ഇതിനായി രാജസ്ഥാനിൽ നിന്നാണ് ഒട്ടകങ്ങളെ എത്തിച്ചതെന്നാണ് സൂചന.
ഒരു കിലോ ഇറച്ചിക്ക് 700 രൂപ ഈടാക്കി വിൽപ്പന നടത്താനായിരുന്നു ശ്രമം. വാട്സ്ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചതോടെ പൊലീസ് ഇതിൽ ഇടപെടുകയായിരുന്നു. വിൽപ്പനക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.















