അജിത് നായകനായി തിയേറ്ററിലെത്തിയ വിടാമുയർച്ചിയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. രണ്ട് വർഷത്തിന് ശേഷമുള്ള അജിതിന്റെ ഗംഭീര തിരിച്ചുവരവാണ് വിടാമുയർച്ചി എന്നാണ് ആരാധകർ പറയുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. അതേസമയം പ്രതീക്ഷിച്ച രീതിയിലുള്ളതൊന്നും ചിത്രത്തിൽ ഇല്ലെന്നാണ് ചിലർ പറയുന്നത്.
‘ഇമോഷൻസും ആക്ഷൻസും ചേർന്ന അടിപൊളി ചിത്രമാണ് വിടാമുയർച്ചി. ആക്ഷൻ രംഗങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. പശ്ചാത്തല സംഗീതവും മേക്കിംഗുമാണ് ഹൈലെറ്റ്. തൃഷയുടെയും അർജുന്റെയും പ്രകടനവും ഗംഭീരമായിരുന്നു. ക്ലാസും മാസും ചേർന്ന വേറെ ലെവൽ പടമാണിത്’.
‘തൃഷയുമായുള്ള കോമ്പിനേഷൻ സീനുകളെല്ലാം മനോഹരമായിരുന്നു. മേക്കിംഗാണ് എടുത്തുപറയേണ്ടത്. ഇതുവരെ കണ്ട സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുരുദ്ധിന്റെ സംഗീതമെല്ലാം നന്നായിരുന്നു. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീലിംഗാണ്. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണിത്. ഓരോ സീനും വെറൈറ്റിയായാണ് എടുത്തിരിക്കുന്നതെന്നും’ പ്രേക്ഷകർ പ്രതികരിച്ചു.
തമിഴ് പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യതയാണ് വിടാമുയർച്ചിക്ക് ലഭിക്കുന്നത്. തലയുടെ മാസ് ചിത്രത്തെ ഏറ്റെടുത്തുവെന്ന് ആരാധകരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. രാവിലെ ആറ് മണി മുതൽ തമിഴ്നാട്ടിൽ പ്രദർശനം ആരംഭിച്ചിരുന്നു. ആദ്യ ഷോയിൽ തന്നെ തിയേറ്ററുകൾക്ക് മുന്നിൽ വലിയ ആരാധകതിരക്കാണ് അനുഭവപ്പെട്ടത്. ചെന്നൈയിൽ ഒമ്പത് മണിക്കായിരുന്നു ആദ്യ ഷോ. ആദ്യ പകുതിക്ക് ശേഷം
ഏറെ ആവേശത്തോടെയാണ് ചെന്നൈയിൽ പ്രേക്ഷകർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.