തൃശൂർ: മുൻ ദേവസ്വം മന്ത്രിയും നിലവിലെ ആലത്തൂർ എംപിയുമായ കെ.രാധാകൃഷ്ണന്റെ മാതാവ് ചിന്ന അന്തരിച്ചു. അദ്ദേഹം തന്നെയാണ് വിയോഗ വാർത്ത പങ്കുവച്ചത്. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് തോന്നൂർക്കരയിലുള്ള വസതിയിൽ വെച്ച് നടക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് 12.30-നായിരുന്നു അന്ത്യം.
ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി, മക്കൾ: രാജൻ(പരേതൻ),Jരമേഷ്(പരേതൻ), കെ.രാധാകൃഷ്ണൻ, രതി, രമണി, രമ,രജനി. മരുമക്കൾ: റാണി, മോഹനൻ,സുന്ദരൻ,ജയൻ, രമേഷ്. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് അദ്ദേഹം അമ്മയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന അദ്ദേഹം സംസ്കാര ചടങ്ങുകൾക്കായി നാട്ടിലെത്തി.















