കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളും കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.
11 മണിയോടെയാണ് പ്രതികൾ കീഴടങ്ങാനായി കോടതിയിൽ എത്തിയത്. കണ്ണൂർ ആലക്കോടാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി പെൺകുട്ടി താമസിച്ച വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു . പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുന്ദംകുളത്ത് വച്ചാണ് ദേവദാസിനെ പിടികൂടിയത്. പിന്നാലെ ദേവദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഗുരുതരവസ്ഥയിലായ തന്നെ റിയാസ് അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പെൺകുട്ടി താമസിക്കുന്ന വീട്ടിലേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. പീഡന ശ്രമത്തിനിടെ രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.















