മലപ്പുറം: ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തിൽ രാജേഷിന്റെ മകൾ ദർശനയാണ് (20) അമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് രാജേഷാണ് മൃതദേഹം ആദ്യം കാണുന്നത്. തൂങ്ങിയ നിലയിലായിരുന്നു.
ബെംഗളുരുവിൽ ഒന്നാം വർഷ നഴ്സിങിന് പഠിച്ചിരുന്ന ദർശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിട്ട് ആറോടെയാണ് ദർശനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. മാതാവ് ധന്യ. സഹോദരി ശിവഗംഗ. ചങ്ങരംകുള പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ചു.















