തിരുവനന്തപുരം: യുവതിയെ ആൺ സുഹൃത്ത് വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവം. ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രിക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ 28 കാരി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ദീർഘകാലമായി ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നാണ് വിവരം. അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം യുവാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.