പ്രയാഗ് രാജ് : മഹാകുംഭമേളയില്‍ വനിതകൾ സ്നാനം ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തുകയും അതിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേര്‍ത്തുവെച്ച് മോശം കമന്‍റിട്ടയാൾ അറസ്റ്റില്‍. യുപിയിലെ ബാരാബങ്കി സ്വദേശിയായ കമ്രാന്‍ ആല്‍വിയാണ് അറസ്റ്റിലായത്.
കമ്രാന്‍ ആല്‍വിക്ക് സ്വന്തം വെബ് സൈറ്റും ന്യൂസ് പേപ്പറുമുണ്ട് എന്നാണ് റിപ്പോർട്ട്. ഇദ്ദേഹമാണ് മഹാകുംഭമേളയ്‌ക്ക് സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ അധിക്ഷേപകരമായ കമന്‍റോടെ പങ്കുവെച്ചത്.
വിഷയം ശ്രദ്ധയിൽപെട്ട യോഗി സര്‍ക്കാര്‍ കേസെടുത്തു. അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിങ്ങ് ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു.