വാഷിംഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോൽസാഹിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. പേപ്പർ സ്ട്രോകൾ വ്യാപകമാക്കാനുള്ള മുൻ പ്രസിഡന്റ് ജോബൈഡന്റെ നിലപാടിനെ മണ്ടത്തരമെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ബൈഡന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടിവിൽ ട്രംപ് അടുത്താഴ്ച ഒപ്പിടും. ട്രംപിനെ പിന്തുണച്ച് ഇലോൺ മസ്ക് രംഗത്തെത്തി.
2020ൽ പ്രഖ്യാപിച്ച നിലപാടാണ് രണ്ടാം ഊഴത്തിൽ ട്രംപ് നടപ്പാക്കാൻ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള ശ്രമങ്ങൾ ആഗോള തലത്തിൽ നടക്കുന്നതിനിടെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുകയെന്ന മുദ്രാവാക്യവുമായി ട്രംപ് എത്തിയിരിക്കുന്നത്.
ഭക്ഷണ മേഖലയിൽ അടക്കം ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഘട്ടം ഘട്ടമായി ഉപേക്ഷിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനമെടുത്തിരുന്നു. അധികേരമേറ്റെടുത്തതിന് ശേഷം ആഗോള താപം നിയന്ത്രിക്കാനുള്ള പാരീസ് ഉടമ്പടിയിൽ നിന്നും ട്രംപ് പിൻമാറിയിരുന്നു. ഇതിന് പിന്നാലെയെന്ന പ്ലാസ്റ്റിക്കിലേക്ക് മടങ്ങുകയെന്ന മുദ്രാവാക്യവുമായി ട്രംപ് എത്തിയിരിക്കുന്നത്.















