കൊച്ചി: സ്കൂൾ കുട്ടികൾക്കിടയിൽ പൊട്ടിത്തെറിക്കുന്ന മിഠായിയുടെ രൂപത്തിൽ പുതിയ ലഹരിയെത്തുന്നുവെന്ന സന്ദേശത്തിൽ ആശങ്ക. സ്ട്രോബെറി കിക്ക് എന്ന പേരിലാണ് സ്കൂൾ പരിസരങ്ങളിൽ ലഹരി വിതരണം ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. വിവിധ ഫ്ലേവറുകളിൽ ഈ മിഠായികൾ ലഭിക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
ഇത് സംബന്ധിച്ച് പൊലീസ്, എക്സൈസ്, നർക്കോട്ടിക് വിഭാഗങ്ങൾ നിരീക്ഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. വാർത്തയുടെ ഉറവിടംതേടാനും സൈബർ പൊലീസ് ശ്രമങ്ങൾ ആരംഭിച്ചു. ലഹരിമിഠായി വാർത്ത പരന്നതോടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും കടുത്ത ആശങ്കയിലാണ്.