പത്തനംതിട്ട: മാനസിക വളർച്ചയില്ലാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സിപിഐ പ്രാദേശിക നേതാവിന് ആറ് വർഷം കഠിന തടവ്. എവൈഐഎഫ് മേഖല കമ്മിറ്റിയംഗമായിരുന്ന ഹരികുമാറിനെയാണ് ശിക്ഷിച്ചത്. അടൂർ അതിവേഗ കോടതിയുടേതാണ് വിധി. ഏനാത്ത് എളംകുളം സ്വദേശിയാണ് ഇയാൾ.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളക്കുകയായിരുന്ന എട്ട് വയസുകാരനെ ബിസ്ക്കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടുപോയാണ് ഗുരുതര ലൈംഗികാതിക്രമം നടത്തിയത്. പിന്നീട് കുട്ടിയെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. കുട്ടിയുടെ അസ്വസ്ഥത കണ്ട് മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഏനാത്ത് പൊലീസാണ് കേസ് അന്വേഷിച്ചത്.















