തിരുവനന്തപുരം : നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത് എന്നും മാതാ അമൃതാനന്ദമയി ദേവി ലോകത്തെ ആഹ്വാനം ചെയ്തു.
ധർമം പ്രപഞ്ചനിയമമാണെന്നും പ്രപഞ്ച ശക്തിയുടെ നിയതി പാലിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.ഹൃദയത്തിൽ സ്നേഹം നിറയുമ്പോൾ ചുറ്റും ശാന്തിയുടെ പൂക്കൾ വിരിയുമെന്നും, നാനാത്വത്തിലെ ഏകത്വമാണ് സനാതനധർമ്മം എന്നും സൃഷ്ടിയും സ്രഷ്ടാവും അതിൽ ഒന്നാണെന്നും അമ്മ പറഞ്ഞു. സൃഷ്ടിയുടെ സൗന്ദര്യം നാനാർത്ഥത്തിലാണ് അത് മനസ്സിലാക്കിയാൽ ജീവിതം 90% അർത്ഥപൂർണ്ണമാകും. വിദ്വേഷം പക ദേഷ്യം എന്നിവ വെടിഞ്ഞ് നന്മ മാത്രം ആഗ്രഹിക്കുന്നതാണ് നമ്മുടെ സംസ്കാരം. മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.

കൈമനം അമൃതാനന്ദമയി മഠത്തിലെ ബ്രഹ്‌മസ്ഥാന ക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തിന് എത്തിയ മാതാ അമൃതാനന്ദമയി ദേവി ഭക്തജന സഞ്ചയത്തിന് വെളിച്ചം പകർന്ന് സത്സംഗം നടത്തുകയായിരുന്നു. അമ്മയുടെ ദർശനത്തിനും അമൃതഭാഷണം ശ്രവിക്കാനും ഭക്തരുടെ വൻ തിരക്കുണ്ടായി.
സ്ഥൂലവും സൂക്ഷ്മവുമായ ഓരോ ജീവിയും നമ്മെ സഹായിക്കുന്നുവെന്നും അവരോട് ആദരവും നന്ദിയും പുലർത്തണമെന്നും അമൃതാനന്ദമയിദേവി ഓർമിപ്പിച്ചു.
“നദി ദേവിയാണ്. കൊടുക്കുന്നതു തിരിച്ചു തരുന്ന നദിയെ മലിനമാക്കരുത്. കൊച്ചിയിൽ മാലിന്യം നിറഞ്ഞു വിഷലിപ്തമായ സ്ഥലത്തു മഠം ഏറ്റെടുത്തു വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു. പിന്നീടു നടന്ന പരിശോധനയിൽ മണ്ണിലെ വിഷാംശം നഷ്ടമായെന്ന്” ‘അമ്മ അനുസ്മരിച്ചു.
ക്ഷേത്രം കണ്ണാടി പോലെയാണെന്നും അതിലൂടെ നമ്മെത്തന്നെ കാണാനും നമ്മുടെ മേലുള്ള അഴുക്കു നീക്കി സ്വയം ശുദ്ധീകരിക്കാനും കഴിയുമെന്നും അമൃതാനന്ദമയി ദേവി പറഞ്ഞു. നാനാർഥത്തിലാണു സൃഷ്ടിയുടെ സൗന്ദര്യം. അതു മനസ്സിലാക്കിയാൽ ജീവിതം 90 ശതമാനവും അർഥസമ്പുഷ്ടമാകും. വിദ്വേഷം, പക, ദേഷ്യം എന്നിവ വെടിഞ്ഞു നന്മ മാത്രം ആഗ്രഹിക്കുന്നതാണു നമ്മുടെ സംസ്‌കാരം. അദ്വൈതം സ്വപ്‌നം പോലെയാണെന്നും മനസ്സിനെ മഥനം ചെയ്യുന്നതാണ് ആത്മീയതയെന്നും മാതാ അമൃതാനന്ദമയി ദേവി പ്രഭാഷണത്തിൽ പറഞ്ഞു.

സത്സംഗിനായി രാവിലെ 11 മണിയോടെ വേദിയിലെത്തിയ അമൃതാനന്ദമയിയെ ഭക്തർ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. നിഷ് സർവകലാശാല പ്രോ ചാൻസലർ എം. എസ്. ഫൈസൽഖാൻ, ഫാത്തിമ മിസാജ്, വിഷ്ണുഭക്തൻ, ധീവരസഭ ഭാരവാഹികളായ പൂന്തുറ ശ്രീകുമാർ, പനത്തുറ ബൈജു, ഇസ്‌കോൺ പ്രസിഡന്റ് സ്വാമി ജഗത് സാക്ഷി പ്രഭു, മനോഹർ ചൈതന്യ, സ്വാമി ഗിരിരാജ് പ്രഭു, ബ്രഹ്‌മചാരി മനോഹർ ചൈതന്യ എന്നിവർ മാതാ അമൃതാനന്ദമയി ദേവിയെഹാരാർപ്പണം ചെയ്തു.
മഠാധിപതി ശിവാമൃതാനന്ദപുരി, അമൃതസ്വരൂപാനന്ദ, സൂര്യാമൃതാനന്ദപുരി തുടങ്ങിയവർ പങ്കെടുത്തു. അമൃത ദർശനം സ്മരണികയുടെ ആദ്യ പ്രതി സൂര്യ കൃഷ്ണമൂർത്തിക്കു നൽകി അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു.

ജില്ലയിലെ അയ്യായിരത്തോളം അമൃതശ്രീ വനിതാ സ്വാശ്രയ സംഘാംഗങ്ങൾക്കുള്ള വസ്ത്ര വിതരണത്തിന് തുടക്കം കുറിച്ചു. പ്രവർത്തന സഹായധനവും വിതരണം ചെയ്തു. സത്സംഗം, ഭജന, ധ്യാനം എന്നിവയ്‌ക്കു ശേഷം ആരംഭിച്ച ദർശനം രാത്രി വൈകിയും നീണ്ടു. ഞായറാഴ്ചയും കൈമനം മഠത്തിൽ ഭജന, സത്സംഗം, ദർശനം എന്നിവ ഉണ്ടായിരിക്കും.















