പത്തനംതിട്ട : പത്തനംതിട്ട തണ്ണിത്തോടിൽ പുഴയിൽ നിലയുറപ്പിച്ച് ആശങ്ക പടർത്തിയ ശേഷം കാടുകയറിയ കാട്ടാന തിരികെയെത്തി. കുട്ടിയാനയോടൊപ്പമാണ് തിരികെയെത്തിയിരിക്കുന്നത്. അവശനിലയിലാണ് ആന
ഇന്നലെ രാത്രി മുതലാണ് പിടിയാന പുഴയിൽ നിലയുറപ്പിച്ചത്. ആനയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. പുഴയോരത്ത് ആനയെ കരക്ക് കയറ്റാനുള്ള ശ്രമങ്ങൾക്ക് ശേഷം കാട്ടാന തിരികെ കാട് കയറി.
അവശ നിലയിലായിരുന്ന പിടിയാനഒരു ദിവസത്തിലധികം പുഴയിൽ നിലയുറപ്പിച്ചിരുന്നു.
കാട് കയറിയ ആനയുള്ള പ്രദേശം തിരിച്ചറിയാനായില്ല. കാടിനുള്ളിൽ നിന്നും ശബ്ദം കേട്ടെന്നും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതിനു ശേഷം ഇന്ന് രാവിലെയാണ് കാട്ടാന ജനവാസ മേഖലയിൽ തിരികെയെത്തിയത്. പിന്നീട് കുട്ടിയാനയോടൊപ്പം അത് പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു .















