ഒരു സീരിയലിന് വേണ്ടി 200 സാരികൾ വരെ വാങ്ങിയിട്ടുണ്ടെന്ന് ടെലിവിഷൻ താരം ദേവി ചന്ദന. ഒരു സീരിയലിൽ ഉപയോഗിച്ച സാരി മൂന്ന്, നാല് വർഷത്തേക്ക് മറ്റൊരു സീരിയലിൽ ഉപയോഗിക്കില്ലെന്നും ദേവി ചന്ദന പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സീരിയൽ വിശേഷങ്ങളെ കുറിച്ച് താരം പങ്കുവക്കുന്നത്.
“ഒരു സീരിയലിൽ ഉടുത്ത സാരി മറ്റൊരു സീരിയലിൽ ഉടുക്കാൻ എനിക്ക് തോന്നില്ല. ഒരു സീരിയലിന് വേണ്ടി ഞാൻ 200 സാരിയിൽ കൂടുതൽ ഞാൻ വാങ്ങിയിട്ടുണ്ട്. അത്രയും പണം കൊടുത്ത് വാങ്ങുന്ന സാരികൾ മാത്രമേ പിന്നീട് ഒടുക്കാറുള്ളൂ. അത് സീരിയിലിലെ അണിയറപ്രവർത്തകരുടെ പ്രശ്നമല്ല. എന്റെ മാത്രം കുഴപ്പമാണ്.
ഇഷ്ടപ്പെട്ട് വാങ്ങുന്ന സാരികൾ മാത്രമേ പിന്നീട് ഉപയോഗിക്കാറുള്ളു. അതും 3,4 വർഷങ്ങൾക്ക് ശേഷം. സീരിയലുകാർക്ക് അറിയില്ലല്ലോ ഞാൻ അഞ്ച് വർഷം മുന്നേ ഉടുത്ത സാരിയാണെന്ന്. അവർക്ക് പുതിയ സാരി വേണം അത്രയുള്ളൂ. എന്റെ ഒരു പ്രശ്നമാണ് അത്. നമ്മൾ പുതിയ ഒരു സീരിയലിൽ പോകുമ്പോൾ പുതിയൊരു കഥാപാത്രമായാണ് പോകുന്നത്”.
ഒരു സീരിയലിൽ ഞാൻ അഭിനയിക്കാൻ പോയപ്പോൾ പ്ലെയിൻ സാരികൾ ഉടുക്കണമെന്ന് അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കടയിൽ പോയി നോക്കിയപ്പോൾ പ്ലെയിൻ സാരിയൊന്നുമില്ല. അമ്പത് സീനുകളാണ് ഉണ്ടായിരുന്നത്. പിന്നെ എങ്ങനെയോ സാരി സംഘടിപ്പിച്ചെന്നും ദേവി ചന്ദന പറഞ്ഞു.















